tag:blogger.com,1999:blog-18661239233669023922024-03-08T08:08:18.923-08:00പാഞ്ചാലിsilvikuttyhttp://www.blogger.com/profile/08466578133731466022noreply@blogger.comBlogger4125tag:blogger.com,1999:blog-1866123923366902392.post-44342406531319970392010-09-18T06:21:00.000-07:002010-09-18T06:45:04.095-07:00ഓണന്“അമ്മേ,ഓണത്തെപ്പറ്റി പത്തു വാചകം എഴുതിക്കൊണ്ടു ചെല്ലണമെന്നാ ടീച്ചര്‍ പറഞ്ഞിരിക്കുന്നത്.പറഞ്ഞു തരാമോ?”
‘ഓണം നീ കണ്ടതല്ലേ,ഓര്ത്തങ്ങോട്ടെശ്ഴുതിക്കോ‘
“അയ്യോ! അമ്മേ എനിക്കതറിയില്ല.പ്ലീസ് അമ്മേ ടീച്ചര്‍ തല്ലും.”
“പോടാ....പോയി അഛനോട് ചോദിയ്ക്ക്”
“അഛനൊറങ്ങുകാ അമ്മേ... ശല്യപ്പെടുത്തിയാത്തല്ലും.അമ്മേ....പ്ലീസ്...”
“ശരി,ബുക്കെടുത്തോണ്ടു വാ.തെറ്റാതെ എഴുതിക്കോണം.ആവര്‍ത്തിച്ചു പറയില്ല”
“ഉം.ഒക്കെ സമ്മതിച്ചമ്മേ...”
“ആദ്യം തലക്കെട്ടെഴുതിക്കോ- ഓണന്”
“ങ്ങേ... ഓണനോ?”
“എഴുതെടാ മരമാക്രി...”
“കേരളത്തിലെ പുരുഷന്മാരുടെ ഒരുത്സവമാണ് ഓണന്.അന്ന് അവര്‍ ഉച്ചയോടെ കുളിച്ചൊരുങ്ങി തൂശനിലയുടെ മുന്നില്‍ ഉണ്ണാനിരിക്കുന്നു.വിഭവസമര്ധമായ ഊണിനു ശേഷം ഏമ്പക്കം വിട്ടെഴുന്നേറ്റ് ടി.വി.യുടെ മുന്നിലേക്ക് മാറിയിരിക്കുന്നു
ടി.വി.യില്‍ പെണ്ണുങ്ങള് കുത്തിയിരുന്ന് പൂക്കളമിട്ടും നടുവുലച്ച് കൈകൊട്ടിക്കളിച്ചും ഊഞ്ഞാലാടിക്കാണിച്ചും പുരുഷന്മാരെ സന്തോഷിപ്പിക്കുന്നു.സായാഹ്നത്തോടെ പുരുഷന്മാര് കൂട്ടുകാരോടൊപ്പം ബാറുകളിലേക്കോ മറ്റു വിനോദ കേന്ദ്രങ്ങളിലേക്കോ പോകുന്നു.
പിന്നെ ഓണക്കുടി,ഓണക്കളി,ഓണത്തല്ല് ഇത്യാദികള്‍ നടത്തിയ ശേഷം രാത്രി വളരെ വൈകി വീട്ടിലെത്തി തളര്ച്ചയോടെകൂര്ക്കം വലിച്ചുറങ്ങുന്നു.ഇതിനെ ഓണമെന്നും വിളിക്കാറുണ്ട്.ബാക്കി നാളെ എഴുതാം;പൊന്നുമോന് പോയിക്കെടന്നൊറങ്ങ്.”
സുമിത്ര നടുവ് അമര്‍ത്തിത്തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു.silvikuttyhttp://www.blogger.com/profile/08466578133731466022noreply@blogger.com2tag:blogger.com,1999:blog-1866123923366902392.post-52466635958538093002010-04-22T09:52:00.000-07:002010-04-22T10:01:29.064-07:00ഭൂപടം നിവരുമ്പോള്‍Boopadam Nivarumpol <object id="doc_284711005540525" name="doc_284711005540525" height="600" width="100%" type="application/x-shockwave-flash" data="http://d1.scribdassets.com/ScribdViewer.swf" style="outline:none;" > <param name="movie" value="http://d1.scribdassets.com/ScribdViewer.swf"> <param name="wmode" value="opaque"> <param name="bgcolor" value="#ffffff"> <param name="allowFullScreen" value="true"> <param name="allowScriptAccess" value="always"> <param name="FlashVars" value="document_id=30348910&access_key=key-8vhc1al6h8l54rti4ji&page=1&viewMode=list"> <embed id="doc_284711005540525" name="doc_284711005540525" src="http://d1.scribdassets.com/ScribdViewer.swf?document_id=30348910&access_key=key-8vhc1al6h8l54rti4ji&page=1&viewMode=list" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" height="600" width="100%" wmode="opaque" bgcolor="#ffffff"></embed> </object>silvikuttyhttp://www.blogger.com/profile/08466578133731466022noreply@blogger.com2tag:blogger.com,1999:blog-1866123923366902392.post-474077890888682462009-02-17T00:52:00.000-08:002009-02-17T07:57:34.201-08:00ഔദ്യോഗികം"ഇന്ന് തുണിയുടുത്തില്ലെങ്കിലും എട്ടരേടെബസ്സിനു ഞാൻ പോകും."
പയറുലർത്തിയ പാത്രം അടുപ്പിൽ നിന്നിറക്കി ശക്തിയോടെ താഴെ വെയ്ക്കുന്നതിനിടയിൽ പൊള്ളിയവിരൽ കുടഞ്ഞുകൊണ്ട് ലിസ്സി പറഞ്ഞു.പത്രത്താളിലെ ചരമവാർത്തയിലൂടെ അലസഗമനം നടത്തിയിരുന്ന കണ്ണുകളുയർത്താതെ ഭർത്താവ് മുരണ്ടു.
"അതിനെന്താ നിന്നെ ആരെങ്കിലും ഇവിടെ പിടിച്ചു നിർത്തുന്നുണ്ടോ?"
"ഇല്ലില്ല! ഓരോ മരപ്പാവകളെ ഊട്ടിത്തീറ്റിയിട്ടു വേണ്ടേ എനിക്കിറങ്ങാൻ?"
"നീ പൊയ്ക്കോ, ഞങ്ങൾ വിളമ്പി കഴിച്ചോളാം " ഭർത്താവ് അലിവാർന്നു.ലിസ്സി തിരക്കിട്ട് കുളിക്കുന്നതിനിടയിൽ വിളിച്ചുകൂവി"മോനൊരു ഓം ലെറ്റുകൂടി വേണംന്ന് ; ഉണ്ടാക്കാമോ?"
"ആ..... എനിക്കറിയില്ല"
"നാശം! ഈ ആണുങ്ങൾക്ക് വിമാനം പറത്താം. ഒരു ഓം ലെറ്റ്.... അറിയില്ലാത്രെ..!"ലിസ്സി പിറുപിറുത്തു.
"അതേയ്... അറിയാനൊന്നൂല്ല.ഉള്ളിയെടുത്തരിഞ്ഞ് ഇത്തിരി ഉപ്പും മുളകും..."
"എത്ര ഉള്ളി?
ഏത്ര മുളക്?
ഉപ്പെത്ര?"
"ഓ...നാശം! ഒരു കിലോ ഉള്ളി;രണ്ടു കിലോ മുളക്. മൂന്നു കിലോ ഉപ്പ്... ഇതെല്ലാം കൂടെ അരച്ചുകലക്കി നേരെ എന്റെ തലയിലേക്ക്....."ലിസ്സി തലയിൽ ഒരു കപ്പു വെള്ളം ഒഴിച്ച് പുറത്തിറങ്ങി.
ചരമവാർത്തയിൽ നിന്നുകണ്ണെടുത്ത് സ്തബ്ധനായിരുന്ന ഭർത്താവിന്റെ മുന്നിലൂടെ ലിസ്സി ബസ്സ് സ്റ്റോപ്പിലേക്കോടി;
അവൾ തുണിയുടുത്തിട്ടുണ്ടായിരുന്നില്ല!silvikuttyhttp://www.blogger.com/profile/08466578133731466022noreply@blogger.com9tag:blogger.com,1999:blog-1866123923366902392.post-44289767653092877832009-01-31T06:15:00.000-08:002009-01-31T06:20:55.696-08:00വിളക്ക്.സ്ത്രീ കുടുംബത്തിന്റെ വിളക്കെന്നുകേട്ട് അവന് വളര്‍ന്നു;വെളിച്ചത്തെയെന്നപോലെ എല്ലാ പെണ്‍കുട്ടികളെയും ഇഷ്ടപ്പെട്ടു.കൈയിലൊരു വിളക്കുമായി വന്നവള്‍ക്ക് പൊന്നും പട്ടും കൊടുത്തു.ഒടുവില്‍ വെളിച്ചം പോരെന്നു തോന്നിയ ഏതോ നിമിഷത്തില്‍ അവനവളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു.silvikuttyhttp://www.blogger.com/profile/08466578133731466022noreply@blogger.com8