Saturday, September 18, 2010

ഓണന്‍

അമ്മേ,ഓണത്തെപ്പറ്റി പത്തു വാചകം എഴുതിക്കൊണ്ടു ചെല്ലണമെന്നാ ടീച്ചര്‍ പറഞ്ഞിരിക്കുന്നത്.പറഞ്ഞു തരാമോ?”
‘ഓണം നീ കണ്ടതല്ലേ,ഓര്‍ത്തങ്ങോട്ടെശ്ഴുതിക്കോ‘
“അയ്യോ! അമ്മേ എനിക്കതറിയില്ല.പ്ലീസ് അമ്മേ ടീച്ചര്‍ തല്ലും.”
“പോടാ....പോയി അഛനോട് ചോദിയ്ക്ക്”
“അഛനൊറങ്ങുകാ അമ്മേ... ശല്യപ്പെടുത്തിയാത്തല്ലും.അമ്മേ....പ്ലീസ്...”
“ശരി,ബുക്കെടുത്തോണ്ടു വാ.തെറ്റാതെ എഴുതിക്കോണം.ആവര്‍ത്തിച്ചു പറയില്ല”
“ഉം.ഒക്കെ സമ്മതിച്ചമ്മേ...”
“ആദ്യം തലക്കെട്ടെഴുതിക്കോ- ഓണന്‍”
“ങ്ങേ... ഓണനോ?”
“എഴുതെടാ മരമാക്രി...”
“കേരളത്തിലെ പുരുഷന്മാരുടെ ഒരുത്സവമാണ് ഓണന്‍.അന്ന് അവര്‍ ഉച്ചയോടെ കുളിച്ചൊരുങ്ങി തൂശനിലയുടെ മുന്നില്‍ ഉണ്ണാനിരിക്കുന്നു.വിഭവസമര്‍ധമായ ഊണിനു ശേഷം ഏമ്പക്കം വിട്ടെഴുന്നേറ്റ് ടി.വി.യുടെ മുന്നിലേക്ക് മാറിയിരിക്കുന്നു
ടി.വി.യില്‍ പെണ്ണുങ്ങള്‍ കുത്തിയിരുന്ന് പൂക്കളമിട്ടും നടുവുലച്ച് കൈകൊട്ടിക്കളിച്ചും ഊഞ്ഞാലാടിക്കാണിച്ചും പുരുഷന്മാരെ സന്തോഷിപ്പിക്കുന്നു.സായാഹ്നത്തോടെ പുരുഷന്മാര്‍ കൂട്ടുകാരോടൊപ്പം ബാറുകളിലേക്കോ മറ്റു വിനോദ കേന്ദ്രങ്ങളിലേക്കോ പോകുന്നു.
പിന്നെ ഓണക്കുടി,ഓണക്കളി,ഓണത്തല്ല് ഇത്യാദികള്‍ നടത്തിയ ശേഷം രാത്രി വളരെ വൈകി വീട്ടിലെത്തി തളര്‍ച്ചയോടെകൂര്‍ക്കം വലിച്ചുറങ്ങുന്നു.ഇതിനെ ഓണമെന്നും വിളിക്കാറുണ്ട്.ബാക്കി നാളെ എഴുതാം;പൊന്നുമോന്‍ പോയിക്കെടന്നൊറങ്ങ്.”
സുമിത്ര നടുവ് അമര്‍ത്തിത്തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു.

2 comments:

 1. This post is being listed by Keralainside.net.This post is also added in to favourites [ തിരെഞ്ഞെടുത്ത പ്പോസ്റ്റുകൾ]category..
  you can add posts in to favourites category by clicking 'Add to favourites' link below every post..... visit Keralainside.net.- The Complete Malayalam Flash Aggregattor ..
  thank you..

  ReplyDelete
 2. ആഘോഷിക്കേണ്ട നല്ല ദിവസം ആയ ഓണത്തിനു 'ഫാമിലി'യോടൊത്ത് ടൂര്‍ പോയാല്‍ മനസ്സമാധാനം എവിടെ? മദ്യപിക്കുന്നത് പ്രോബ്ലം ആണെങ്കില്‍, ഫാമിലിയെ ഒഴിവാക്കുകയല്ലാതെ പാവങ്ങള്‍ പിന്നെ എന്ത് ചെയ്യും..? അതിനാല്‍ ഫാമിലിയെയുംകൊണ്ട് ഗുരുവായൂര്‍ പോകുക, ചോറൂണ്, വിവാഹം മുതലായ സല്ക്കര്‍മ്മങ്ങളോട്
  അനുബന്ധിച്ചുള്ള ടൂറുകള്‍, തീര്‍ഥാടനം ,etc etc ഇവ നടത്തുക, മറ്റുതരത്തിലുള്ള ഉല്ലാസയാത്രകള്‍ ഫാമിലിയെ സുരക്ഷിതരായി ബന്ധുജനങ്ങളുടെ കയ്യില്‍ ഏല്‍പ്പിച്ചു നടത്തുക, ഇതാണ്
  'ആധുനിക'കേരളീയ kudumbajeevitham അന്ശാസിക്കുന്നത്!
  കുടുംബത്തെ ഇത്രയധികം ഉത്തരവാടിത്വത്ത്തോടെ സംരക്ഷിക്കുന്ന കേരളത്തിലെ പുരുഷന്മാരെക്കുരിച്ച്ചും അവരുടെ വീടുകളിലെ കെടാവിളക്കുകള്‍ ആയ വീട്ടമ്മമാരെക്കുരിച്ച്ചും വേണ്ടാതിനം കഥകള്‍ എഴുതുന്ന ഫെമിനിസ്റ്റു സാഹിത്യകാരികളെ അവഗണിക്കാന്‍ സാംസ്കാരിക കേരളം എന്നേ പഠിച്ചിരിക്കുന്നു!

  ReplyDelete