Saturday, January 31, 2009
വിളക്ക്.
സ്ത്രീ കുടുംബത്തിന്റെ വിളക്കെന്നുകേട്ട് അവന്‍ വളര്‍ന്നു;വെളിച്ചത്തെയെന്നപോലെ എല്ലാ പെണ്‍കുട്ടികളെയും ഇഷ്ടപ്പെട്ടു.കൈയിലൊരു വിളക്കുമായി വന്നവള്‍ക്ക് പൊന്നും പട്ടും കൊടുത്തു.ഒടുവില്‍ വെളിച്ചം പോരെന്നു തോന്നിയ ഏതോ നിമിഷത്തില്‍ അവനവളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു.
Subscribe to:
Posts (Atom)