Saturday, January 31, 2009

വിളക്ക്‌.

സ്ത്രീ കുടുംബത്തിന്റെ വിളക്കെന്നുകേട്ട് അവന്‍ വളര്‍ന്നു;വെളിച്ചത്തെയെന്നപോലെ എല്ലാ പെണ്‍കുട്ടികളെയും ഇഷ്ടപ്പെട്ടു.കൈയിലൊരു വിളക്കുമായി വന്നവള്‍ക്ക്‌ പൊന്നും പട്ടും കൊടുത്തു.ഒടുവില്‍ വെളിച്ചം പോരെന്നു തോന്നിയ ഏതോ നിമിഷത്തില്‍ അവനവളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു.

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. മുന്‍പൊരിടത്ത് ഈ പേരില്‍ കമന്റ് കണ്ടനാള്‍ മുതല്‍ ആള്‍ ഇതു തന്നെ ആണോ എന്നറിയാന്‍ പ്രൊഫൈല്‍ നോക്കുന്നുണ്ടായിരുന്നു. ഇവിടെ കാണാനായതില്‍ പെരുത്ത സന്തോഷം :)

    കഥകള്‍ ചിലതൊക്കെ വായിച്ചിട്ടുണ്ട് :)

    ReplyDelete
  3. ടീച്ചര്‍, മുന്‍പ് വായിച്ച കഥയാണ്.നല്ല കുറിക്കുകൊള്ളുന്ന ഭാഷ... നര്‍മം...

    ReplyDelete
  4. ടീച്ചര്‍,ഒടുവില്‍ ബ്ലോഗു തുടങ്ങിയല്ലേ? നന്നായി. എല്ലാ ആശംസകളും..!

    ReplyDelete
  5. ..nice..touching ...
    njan aadyamaayaanu e blog il varunnathu..Gupthante link loode yaanu vannathu..thanks gupth..:)

    ReplyDelete
  6. 'panchaali' enna peril vere oru Alille blog il? ? US il ninnum blog ezhuthunna aal..

    ReplyDelete
  7. നന്ദി,ഗുപ്തന്‍,ഉഷാകുമാരി,ബാബുരാജ്,സിജി.. വായനക്കും കമന്റിനും പ്രോത്സാഹനത്തിനും.... ആദ്യകാലത്ത് എഴുതിയ കഥയാണ്. ഇപ്പോഴും ഇത് വായിക്കപ്പെടുന്നതില്‍ സന്തോഷം...നന്ദി..

    ReplyDelete
  8. ഇന്നാണ് ടീച്ചറെ ഈ ബ്ലോഗ് കാണുന്നത്.
    വളരെ മനോഹരമായ കഥ അതും വെറും നാലേനാലു വരികൊണ്ട് !
    ഇനിയും കാത്തിരിക്കുന്നു ...

    ReplyDelete