"ഇന്ന് തുണിയുടുത്തില്ലെങ്കിലും എട്ടരേടെബസ്സിനു ഞാൻ പോകും."
പയറുലർത്തിയ പാത്രം അടുപ്പിൽ നിന്നിറക്കി ശക്തിയോടെ താഴെ വെയ്ക്കുന്നതിനിടയിൽ പൊള്ളിയവിരൽ കുടഞ്ഞുകൊണ്ട് ലിസ്സി പറഞ്ഞു.പത്രത്താളിലെ ചരമവാർത്തയിലൂടെ അലസഗമനം നടത്തിയിരുന്ന കണ്ണുകളുയർത്താതെ ഭർത്താവ് മുരണ്ടു.
"അതിനെന്താ നിന്നെ ആരെങ്കിലും ഇവിടെ പിടിച്ചു നിർത്തുന്നുണ്ടോ?"
"ഇല്ലില്ല! ഓരോ മരപ്പാവകളെ ഊട്ടിത്തീറ്റിയിട്ടു വേണ്ടേ എനിക്കിറങ്ങാൻ?"
"നീ പൊയ്ക്കോ, ഞങ്ങൾ വിളമ്പി കഴിച്ചോളാം " ഭർത്താവ് അലിവാർന്നു.ലിസ്സി തിരക്കിട്ട് കുളിക്കുന്നതിനിടയിൽ വിളിച്ചുകൂവി"മോനൊരു ഓം ലെറ്റുകൂടി വേണംന്ന് ; ഉണ്ടാക്കാമോ?"
"ആ..... എനിക്കറിയില്ല"
"നാശം! ഈ ആണുങ്ങൾക്ക് വിമാനം പറത്താം. ഒരു ഓം ലെറ്റ്.... അറിയില്ലാത്രെ..!"ലിസ്സി പിറുപിറുത്തു.
"അതേയ്... അറിയാനൊന്നൂല്ല.ഉള്ളിയെടുത്തരിഞ്ഞ് ഇത്തിരി ഉപ്പും മുളകും..."
"എത്ര ഉള്ളി?
ഏത്ര മുളക്?
ഉപ്പെത്ര?"
"ഓ...നാശം! ഒരു കിലോ ഉള്ളി;രണ്ടു കിലോ മുളക്. മൂന്നു കിലോ ഉപ്പ്... ഇതെല്ലാം കൂടെ അരച്ചുകലക്കി നേരെ എന്റെ തലയിലേക്ക്....."ലിസ്സി തലയിൽ ഒരു കപ്പു വെള്ളം ഒഴിച്ച് പുറത്തിറങ്ങി.
ചരമവാർത്തയിൽ നിന്നുകണ്ണെടുത്ത് സ്തബ്ധനായിരുന്ന ഭർത്താവിന്റെ മുന്നിലൂടെ ലിസ്സി ബസ്സ് സ്റ്റോപ്പിലേക്കോടി;
അവൾ തുണിയുടുത്തിട്ടുണ്ടായിരുന്നില്ല!
Tuesday, February 17, 2009
Subscribe to:
Post Comments (Atom)
ഒരു ടീച്ചറുടെ പോസ്റ്റില്‍ നിന്നും വന്നതാണ് ഇവിടെ..
ReplyDelete..
സാഹിത്യപരത‘യില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന പെണ്ണെഴുത്തിന്റെ ചെവിക്കൊരു കിഴുക്ക് ശരിയാണ്...
സത്യം പറയാലോ വായിച്ചിട്ടുണ്ടോ എന്ന് ഓര്‍മയില്ല..
പത്രതാളിലേ കഥകള്‍ ഒക്കെ വായിക്കാറുണ്ട്..നാട്ടിലായപ്പോള്‍...
കഥയെമാത്രമേ ശ്രദ്ധികാറുള്ളു. പണ്ടേ.എഴുതുകാരെ മൈന്റ് ചെയ്യാറില്ല..
ഇവിടെ കണ്ടതില്‍ സന്തോഷം, നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteടീച്ചറുടെ കഥകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വായിക്കുന്നതാദ്യം.ഇനിയും കഥകള്‍ പോസ്റ്റുമല്ലോ.
ReplyDeleteസത്യമായും "പെണ്ണെഴുത്തിന്റെ തലയിലൊരു കിഴുക്കുതന്നെ"..........
ReplyDeleteപതിവില്‍നിന്നും വേറിട്ട ശൈലി.........തുറന്നെഴുതാന്‍ കഴിയുന്നവര്‍ ചുരുക്കം.....
ആശംസകള്‍......
:)
ReplyDeleteഅതെ.. രസകരം..
ഇഷ്ടപെട്ടു..
ചിതല്‍, ആദ്യവായനയ്ക്കും കമന്റിനും നന്ദി.കിനാവ്,വല്യമ്മായി, മയില്‍പ്പീലി,ശ്രീകനവ്... എല്ലാവര്‍ക്കും നന്ദി..
ReplyDeleteതുണിയുടുക്കാതെ ബസ് സ്റ്റോപ്പിലേക്കോടുന്ന ലിസ്സി. എന്തൊരു ഐറണി ആണത്. ഉഷടീച്ചര്‍ എഴുതിയത് പോലെ നേരത്തെ എഴുതിക്കഴിഞ്ഞതിലൊന്നും വട്ടം ചുറ്റാത്തെ എഴുത്ത്. ആശംസകള്‍.
ReplyDelete"ഓം ലേറ്റാണ് പ്രശ്നം..
ReplyDeleteകൊച്ചിനിട്ടു നല്ല പെട കൊടുക്കണം ലിസ്സി ചേച്ചി..
എങ്കിലെനിക്കിട്ടൊക്കെ എത്ര കിട്ടേണ്ടിയിരിക്കുന്നു!!!"..
ഒരു സാമാന്യ മധ്യവര്‍ഗ കുടുംബത്തിന്റെ പുലര്‍കാല ചിത്രം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍...
ഒരു സംശയം: തുണി ഭാരമാണെന്നാണോ പറയുന്നത്??? :-)
ടി.പി രാജീവന്റെ ഉപ്പും ഒപ്പും എന്ന കവിത ഓര്‍മ വരുന്നു .കവി കുഴൂര്‍ വിത്സണ്‍ അതു ചൊല്ലുന്നതു കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക.http://www.youtube.com/watch?v=z4dwSwdfw_0
ReplyDelete