“അമ്മേ,ഓണത്തെപ്പറ്റി പത്തു വാചകം എഴുതിക്കൊണ്ടു ചെല്ലണമെന്നാ ടീച്ചര്‍ പറഞ്ഞിരിക്കുന്നത്.പറഞ്ഞു തരാമോ?”
‘ഓണം നീ കണ്ടതല്ലേ,ഓര്‍ത്തങ്ങോട്ടെശ്ഴുതിക്കോ‘
“അയ്യോ! അമ്മേ എനിക്കതറിയില്ല.പ്ലീസ് അമ്മേ ടീച്ചര്‍ തല്ലും.”
“പോടാ....പോയി അഛനോട് ചോദിയ്ക്ക്”
“അഛനൊറങ്ങുകാ അമ്മേ... ശല്യപ്പെടുത്തിയാത്തല്ലും.അമ്മേ....പ്ലീസ്...”
“ശരി,ബുക്കെടുത്തോണ്ടു വാ.തെറ്റാതെ എഴുതിക്കോണം.ആവര്‍ത്തിച്ചു പറയില്ല”
“ഉം.ഒക്കെ സമ്മതിച്ചമ്മേ...”
“ആദ്യം തലക്കെട്ടെഴുതിക്കോ- ഓണന്‍”
“ങ്ങേ... ഓണനോ?”
“എഴുതെടാ മരമാക്രി...”
“കേരളത്തിലെ പുരുഷന്മാരുടെ ഒരുത്സവമാണ് ഓണന്‍.അന്ന് അവര്‍ ഉച്ചയോടെ കുളിച്ചൊരുങ്ങി തൂശനിലയുടെ മുന്നില്‍ ഉണ്ണാനിരിക്കുന്നു.വിഭവസമര്‍ധമായ ഊണിനു ശേഷം ഏമ്പക്കം വിട്ടെഴുന്നേറ്റ് ടി.വി.യുടെ മുന്നിലേക്ക് മാറിയിരിക്കുന്നു
ടി.വി.യില്‍ പെണ്ണുങ്ങള്‍ കുത്തിയിരുന്ന് പൂക്കളമിട്ടും നടുവുലച്ച് കൈകൊട്ടിക്കളിച്ചും ഊഞ്ഞാലാടിക്കാണിച്ചും പുരുഷന്മാരെ സന്തോഷിപ്പിക്കുന്നു.സായാഹ്നത്തോടെ പുരുഷന്മാര്‍ കൂട്ടുകാരോടൊപ്പം ബാറുകളിലേക്കോ മറ്റു വിനോദ കേന്ദ്രങ്ങളിലേക്കോ പോകുന്നു.
പിന്നെ ഓണക്കുടി,ഓണക്കളി,ഓണത്തല്ല് ഇത്യാദികള്‍ നടത്തിയ ശേഷം രാത്രി വളരെ വൈകി വീട്ടിലെത്തി തളര്‍ച്ചയോടെകൂര്‍ക്കം വലിച്ചുറങ്ങുന്നു.ഇതിനെ ഓണമെന്നും വിളിക്കാറുണ്ട്.ബാക്കി നാളെ എഴുതാം;പൊന്നുമോന്‍ പോയിക്കെടന്നൊറങ്ങ്.”
സുമിത്ര നടുവ് അമര്‍ത്തിത്തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു.
Saturday, September 18, 2010
Subscribe to:
Posts (Atom)